കൊച്ചി: ഫോണ്‍കെണി കേസില്‍ എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍. വിധി വന്നതിനു ശേഷം എത്രയും വേഗത്തില്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവത്തില്‍ ഉള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മന്ത്രിക്കെതിരെ പരാതിയില്ല എന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എ.കെ ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത. ഫോണില്‍ താനുമായ് സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലായെന്നും ഔദ്യോഗിക വസതിയില്‍ വെച്ച് മോശമായി പെരുമാറിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം പരാതിക്കാരി മൊഴി നല്‍കിയത്. ശശീന്ദ്രന് ശേഷം തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് എത്തിയെങ്കിലും കായല്‍ കൈയ്യേറ്റ വിവധത്തില്‍ രാജി വെയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ മുഖ്യമന്ത്രിയുടെ തീരുമാനവും ഏറെ ചര്‍ച്ചയായിരുന്നു. കുറ്റവിമുക്തനായ് ആര് ആദ്യം വരുന്നുവൊ അവര്‍ക്കായിരിക്കും മന്ത്രിസ്ഥാനം എന്നായിരുന്നു
Post Your Comments