ദിസ്പുര്‍: ജനനസമയത്ത് ആശുപത്രിയില്‍ വച്ച് കുട്ടികള്‍ മാറി പോയ ദമ്പതികളില്‍ ഒരുകൂട്ടരുടെ വിലാപമാണിത്. ഇനി അല്‍പം ഫ്്ളാഷ് ബാക്ക്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. മംഗള്‍ദായി സിവില്‍ ആശുപത്രിയില്‍ ഒരു ബോഡെ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികള്‍ പരസ്പരം മാറി പോയി. 2015 മാര്‍ച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. എന്നാല്‍ 48 കാരനായ മുസ്ലിം അദ്ധ്യാപകന്റെ ഭാര്യയ്ക്ക് ഇതു തന്റെ കുഞ്ഞല്ലെന്ന് സംശയം തോന്നി. കുടുംബാംഗങ്ങളില്‍ ആരുമായും കുട്ടിക്ക മുഖച്ഛായയില്ല.
തനിക്കൊപ്പം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്ന സംശയവും തോന്നി. തുടര്‍ന്ന ഇവരുടെ ഭര്‍ത്താവ് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും, അവര്‍ ഭാര്യയ്ക്ക് മാനസികരോഗമാണെന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ ആ അദ്ധ്യാപകന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം അന്നേ ദിവസം ആശുപത്രിയില്‍ നടന്ന പ്രസവ വിവരങ്ങളെല്ലാം സംഘടിപ്പിച്ചു. സംശയം മുഴുവന്‍ ബോഡോ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
ബോഡോ കുടുംബത്തെ കാര്യം അറിയിച്ചെങ്കിലും അവര്‍ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിനു വിധേയമായതോടെയാണ് കുഞ്ഞ് തങ്ങളുടേതല്ലെന്ന തീര്‍പ്പില്‍ അദ്ധ്യാപകനും ഭാര്യയും എത്തിച്ചേരുന്നത്. ഡിഎന്‍എ ഫലവുമായി പൊലീസിനെ ഇവര്‍ സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടന്ന ഡിഎന്‍എ ടെസ്റ്റിലാണ് കുട്ടികള്‍ പരസ്പരം മാറിപ്പോയെന്ന സത്യം ഇരു കുടുംബങ്ങളും തിരിച്ചറിയുന്നത്. കുട്ടികളെ പരസ്പരം കൈമാറണമെന്ന സംയുക്ത ഹര്‍ജി അങ്ങനെ അവര്‍ കോടതിയില്‍ നല്‍കി.
തുടര്‍ന്നായിരുന്നു കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 ആയി നിശ്ചയിക്കപ്പെട്ടത്. യഥാര്‍ഥ അമ്മമാര്‍ക്കൊപ്പം അല്‍പ സമയം ചിലവഴിക്കാന്‍ കുഞ്ഞുങ്ങളെ അനുവദിച്ച അസം.കോടതി 18 വയസ്സാകുമ്പോള്‍ കുട്ടികള്‍ തീരുമാനിക്കട്ടെ എന്ന തീര്‍പ്പിലെത്തുകയായിരുന്നു.എന്നാല്‍ രണ്ട് വയസ്സിലധികം പ്രായമുള്ള കുട്ടികളും വളര്‍ത്തിയ അച്ഛനമ്മമാരും തമ്മില്‍ രൂപപ്പെട്ട വൈകാരിക ബന്ധം എളുപ്പം പറിച്ചെറിയാന്‍ കഴിയുന്നതായിരുന്നില്ല. സ്നേഹത്തെയും മനുഷ്യത്വത്തെയും മറികടന്ന് രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തില്‍ അവരങ്ങനെയാണ് എത്തിച്ചേരുന്നത്
Post Your Comments