പനാജി: ജി എസ് ടി യിലൂടെ ഗോവയ്ക്ക് അമിത ലാഭം ലഭിച്ചെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. ജിഎസ്ടി നടപ്പാക്കിയതിലൂടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5-7 ശതമാനം വളര്‍ച്ച ഗോവ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരീക്കര്‍ അറിയിച്ചു.
വാറ്റ് നികുതിയില്‍ കിട്ടിയതിലും കൂടുതല്‍ വരുമാനം ജിഎസ്ടി വഴി ഗോവയ്ക്ക് കിട്ടി. നടപ്പു സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതോടെ 3200 കോടി രൂപ ജിഎസ്ടി വഴിയും 400 കോടി ജിഎസ്ടി നടപ്പാക്കിയതിന് കേന്ദ്രസര്‍ക്കാരിന്റെ നഷ്ടപരിഹാരമായും ലഭിക്കുമെന്നാണ് കരുതുന്നത്. 2016-17 വര്‍ഷത്തില്‍ ഗോവയുടെ നികുതി വരുമാനം 2950 കോടി മാത്രമായിരുന്നു-പനാജിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പരീക്കര്‍ പറഞ്ഞു.
Post Your Comments