ഉറി ആക്രമണത്തിനു പകരം ചോദിക്കാൻ ഇന്ത്യയിലെ ഓരോ അണുവും തരിച്ച സമയം. പലിശ ചേർത്ത് ഇന്ത്യ തിരിച്ചു നൽകിയതിന്റെ നേർക്കാഴ്ച ലോകം പോലും അറിഞ്ഞു. ഇന്ത്യയുടെ കരുത്ത് ഒരിക്കൽ കൂടി ലോകം അറിയുകയായിരുന്നു. അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈനീകര്‍ നടത്തിയ ദൗത്യത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ഹിസ്റ്ററി ചാനലിന്റെ ഡോക്യൂമെന്ററിയാണ് പുറത്തു വന്നത്.
സര്‍ജിക്കല്‍ സ്ട്രൈക്ക് വിഷയമായി നിര്‍മ്മിച്ച “സ്‌പെഷ്യൽ ഒപ്പറേഷന്‍സ് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക്സ് ” എന്ന ഡോക്യൂമെന്ററിയിലാണ് ദൃശ്യങ്ങൾ ഉൾപ്പെടെ സംഭവം വിശദീകരിക്കുന്നത്.പാക് അധീന കശ്മീരിൽ കടന്നാണ് അന്ന് ഇന്ത്യൻ സേന ഭീകര കേന്ദ്രങ്ങൾ തകർത്തത്. 19 പേരടങ്ങുന്ന സംഘത്തിന് മേജർ മൈക് ടാംഗോ ആയിരുന്നു നേതൃത്വം നൽകിയത്.
സംഘം സർജ്ജിക്കൽ സ്ട്രൈക്കിനു പുറപ്പെടുന്നതിനു മുൻപായി ആസൂത്രണം ചെയ്ത ചർച്ചകൾ,കാട്ടിലൂടെ നടത്തിയ അതിസാഹസിക യാത്ര, സേന ആക്രമണങ്ങൾക്കായി ഉപയോഗിച്ച ആയുധങ്ങൾ,സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ കമാൻഡോയെ ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.ഇന്ത്യന്‍ സൈനീകര്‍ ഉപയോഗിച്ച ആയുധങ്ങളും സാങ്കേതിക വിദ്യകളും ഗ്രാഫിക്സിന്റെ സഹായത്തോടെ വിശദീകരിക്കുന്നുണ്ട്.
കുറച്ചു മുതിര്‍ന്ന സൈനികര്‍ മാത്രമാണു സര്‍ജിക്കല്‍ സ്ട്രൈക്ക് ദൗത്യം ആസൂത്രണം ചെയ്തത്. സംഘത്തിന്റെ മേധവിയായ മേജര്‍ ടാഗോ ആണ് ദൗത്യത്തിനായി സഹപ്രവര്‍ത്തകരെ തിരഞ്ഞടുത്തത്. 500 മീറ്റര്‍ അടുത്തു നിന്നായിരുന്നു ഭീകരരേ സൈന്യം ആക്രമിച്ചത്. ദൗത്യം പൂർത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോൾ കൂടുതൽ പാക് സൈനികരെത്തിയതും ആക്രമണം ശക്തമായതിനെ കുറിച്ചും സർജ്ജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത കമാൻഡോകൾ തന്നെ വിവരിക്കുന്നുണ്ട്.
പേര് വെളിപ്പെടുത്താതെ, അന്ന് സംഭവിച്ച ഓരോ നിമിഷങ്ങളും കമാൻഡർമാർ വിവരിക്കുന്നുണ്ട്.മിന്നലാക്രമണത്തില്‍ പങ്കെടുത്ത 19 പേരുടെയും മുഖം വ്യക്തമാക്കാതെ ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. പേരു വെളിപ്പെടുത്താതെ അന്നു സംഭവിച്ചതിന്റെ ഒരോ നിമിഷങ്ങളും കമാന്‍ഡര്‍മാര്‍ വിവരിക്കുന്നുണ്ട്. ദൗത്യത്തിനു തിരിക്കുന്നതിനു മുൻപ് നടന്ന ചര്‍ച്ചകളും ആസുത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വളരെ രഹസ്യമായി ഇന്ത്യ ആസൂത്രണം ചെയ്ത സർജ്ജിക്കൽ സ്ട്രൈക്കിൽ നാലോളം പാക് ഭീകര ക്യാമ്പുകളാണ് തകർത്തത്. വീഡിയോ കാണാം:
Post Your Comments