ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടം നേടി ആധാര്‍. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 2017ലെ ഓക്സ്ഫോര്‍ഡിന്റെ ഹിന്ദി വാക്കായി ‘ആധാര്‍, എന്ന വാക്കു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വാക്ക് എന്ന നിലയിലാണ് ആധാർ എന്ന വാക്കിന് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിൽ ഇടം നേടാൻ അവസരം ലഭിച്ചത്.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉപയോഗിക്കാറുള്ള ‘മിത്രോം’, നോട്ട് നിരോധനത്തോടനുബന്ധിച്ച് സര്‍വ്വ സാധാരണമായിത്തീര്‍ന്ന ‘നോട്ട് ബന്ദി’, പശുവിന്റെ പേരില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചാരം നേടിയ ‘ഗോ രക്ഷക്’ തുടങ്ങിയ വാക്കുകളും ആധാറിനെ കൂടാതെ പരിഗണിക്കപ്പെട്ടിരുന്നു. തുടർന്ന് നടന്ന വിപുലമായ ചര്‍ച്ചയ്ക്കൊടുവിൽ ആധാറിനെ തിരഞ്ഞെടുക്കുകയായിരുന്നെന്ന് സമിതിയില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സൗരഭ് ദ്വിവേദി പറഞ്ഞു.
സ്ലീപ്പവസ്ഥ’, ‘മൗകട്ടേറിയന്‍’ തുടങ്ങി ഹിന്ദി-ഇംഗ്ലീഷ് സംയുക്തങ്ങളായ വാക്കുകള്‍ പ്രയോഗത്തില്‍ വരേണ്ടത് ആവശ്യമാണെന്ന് എഴുത്തുകാരനായ പങ്കജ് ദുബേ അഭിപ്രായപെട്ടപ്പോൾ. ഭാഷയില്‍ വാക്കുകളുടെ പ്രയോഗങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്ന് എഴുത്തുകാരി ചിത്ര മുദ്ഗല്‍ അടക്കമുള്ളവര്‍ വാദിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments