ദുബായ് ; വാക്കു തർക്കത്തിനിടെ ദുബായിൽ 13കാരനെ കുത്തി കൊലപ്പെടുത്തിയ 16കാരൻ പിടിയിൽ . അൽ കുസെയ്സില്‍ ആണ് സംഭവം. വീടിനു സമീപം സൈക്കിൾ ഉപയോഗിച്ചു കളിക്കുകയായിരുന്ന കുട്ടിയോടു ഒരു സംഘം തർക്കിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു എന്നും അറസ്റ്റിലായ പ്രതി കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുത്തേറ്റ കുട്ടി രക്തം വാർന്നൊലിച്ച് കൊണ്ട് വീട്ടിൽ ഓടി എത്താൻ ശ്രമിച്ചെങ്കിലും വഴിയിൽ ബോധം കേട്ട് വീണു. തുടർന്ന് ആംബുലൻസിൽ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കൊലപാതകം നടന്നതിനു ഒരു മണിക്കൂറിനു ശേഷം അൽ കുസെയ്സ് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങി. “കുടുംബത്തെ അപമാനിച്ചതിനാലാണു കുട്ടിയെ ആക്രമിച്ചത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. അബദ്ധത്തിൽ മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടശേഷം കീഴടങ്ങാൻ സ്വയം തീരുമാനിച്ചതാണെന്നും” പ്രതി പൊലീസിനു മൊഴി നൽകി. കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു വരുന്നതായും പ്രതിക്കെതിരായ നിയമ നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read also ; എംഎല്‍എയുടെ മകനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments