ഭോപ്പാല്‍: ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം സ്മൈലി നല്‍കാന്‍ മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം. പ്രൈമറി സ്കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കി തുടങ്ങും.
ഒന്നാം ക്ലാസ്സു മുതലേ മത്സര ബുദ്ധിയോടെ പഠിക്കാനും മാര്‍ക്ക് വാങ്ങാനും രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. പ്രവൃത്തി പരിചയ പുസ്തകത്തിന്റെയും വാചാപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികളുടെ മികവ് വിലയിരുത്തുന്നതെന്നും രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments