ന്യൂഡല്‍ഹി: സ്‌കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നു. ഹരിയാനയിലെ യമുനഗറിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയ റിതു ചബ്രയാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ക്ലാസില്‍ ഹാജര്‍ കുറവായതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ രണ്ടാഴ്ചയായി പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പിതാവിന്റെ പേരില്‍ ലൈസന്‍സുള്ള തോക്കുമായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന്റെ നേര്‍ക്ക് വെടിവച്ചത്. ഗുരുതരായി പരുക്കേറ്റ പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
സ്‌കൂളിലുണ്ടായിരുന്ന പ്യൂണ്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടികൂടി. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. വസ്തു കച്ചവടക്കാരനാണ് ഇയാള്‍.
അടുത്തകാലത്തായി സ്‌കൂളുകളിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ സംഭവവും. കഴിഞ്ഞ സെപ്തംബറിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പതിനാറുകാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ മാസം ആദ്യം ലഖ്‌നൗവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറാം ക്ലാസുകാരി കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. സ്‌കൂള്‍ നേരത്തെ വിടുന്നതിനാണ് ഈ കൃത്യം നിര്‍വഹിച്ചത്.
Post Your Comments