
കൊച്ചി•നിര്‍ദിഷ്ട വൈറ്റില മേല്‍പ്പാലത്തിനെതിരെ ആഞ്ഞടിച്ച് ഇ. ശ്രീധരന്. ഗതാഗതകുരുക്ക് ഒഴിവാക്കാനായുള്ള പ്രതിവിധിയായിരുന്നു വൈറ്റില മേല്‍പ്പാലം. എന്നാൽ പാലത്തിന്റെ നിർമ്മാണം ആശാസ്ത്രീയമാണെന്നും അതുകൊണ്ടുതന്നെ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് മേൽപ്പാലംകൊണ്ട് പരിഹാരമാവില്ലെന്നും ശ്രീധരന്. നിയന്ത്രിക്കാനാവാത്ത ഗതാഗതകുരുക്കാണ് ഉണ്ടാകാറുള്ളത്. ഇതിന് ഒരു പരിഹാരമായാണ് സർക്കാർ മേൽപ്പാലം നിർമ്മിച്ചത്.എന്നാൽ സംസ്ഥാന സർക്കാരല്ല, ദേശിയ പാത അതോറിറ്റിയായിരുന്നു മേൽപ്പാലം നിർമ്മിക്കേണ്ടിയിരുന്നത്. മുന്നോട്ട് ആവിശ്യമായ മാറ്റങ്ങൾ വരുത്താനാകുന്ന പദ്ധതിയായിരുന്നു താൻ സമർപ്പിച്ചിരുന്നത്. ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.മുൻപും പലയിടങ്ങളിൽനിന്നും വൈറ്റില മേൽപ്പാലത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.
Post Your Comments