ന്യൂഡല്‍ഹി: സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസില്‍നിന്ന് ആറുപേര്‍ അര്‍ഹരായി. ധീരതയ്ക്കും വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമടക്കം രാഷ്ട്രപതിയുടെ 795 പോലീസ് മെഡലുകളാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ചത്. കേരള പോലീസില്‍നിന്ന് ആര്‍ക്കും ധീരതയ്ക്കും വിശിഷ്ടസേവനത്തിനുമുള്ള മെഡല്‍ ലഭിച്ചില്ല.
പി. ബിജോയ് (എസ്.പി. പോലീസ് ആസ്ഥാനം-തിരുവനന്തപുരം), എസ്.ആര്‍. ജ്യോതിഷ് കുമാര്‍ (ഡിവൈ.എസ്.പി.- സി.ബി.സി.ഐ.ഡി.-തിരുവനന്തപുരം), കെ.ഇ. ബൈജു (അസി. കമ്മിഷണര്‍-കന്റോണ്‍മെന്റ് തിരുവനന്തപുരം), സി. സനാതനകുമാര്‍ (എസ്.ഐ.-എസ്.ബി.സി.ഐ.ഡി. -തിരുവനന്തപുരം), വി. കൃഷ്ണകുമാര്‍ (എ.എസ്.ഐ.-എസ്.ബി.സി.ഐ.ഡി- തിരുവനന്തപുരം), സി. അജന്‍ (എ.എസ്.ഐ. തിരുവനന്തപുരം) എന്നിവര്‍ക്കാണ് മെഡല്‍.
രാഷ്ട്രപതിയുടെ കറക്ഷണല്‍ സര്‍വീസ് മെഡലിന് കോഴിക്കോട് ഡി.ഐ.ജി. ഓഫീസ് സ്പെഷ്യല്‍ ഓഫീസര്‍ എ.ജെ. മാത്യു അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള കറക്ഷണല്‍ സര്‍വീസ് മെഡല്‍ എം.വി. രവീന്ദ്രന്‍ (സുപ്രണ്ട്, സ്പെഷ്യല്‍ സബ് ജയില്‍ കണ്ണൂര്‍), എന്‍. സുരേഷ് (അസി. സൂപ്രണ്ട്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍) എന്നിവര്‍ക്ക് ലഭിച്ചു.
Post Your Comments