Latest NewsNewsIndia

കടുവകൾക്ക് മുന്നിൽ അകപ്പെട്ട യുവാക്കൾക്ക് പിന്നീട് സംഭവിച്ചതിങ്ങനെ

കടുവകൾക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന യുവാക്കൾക്ക് പിന്നീട് സംഭവിച്ചതിങ്ങനെ. കടുവകൾക്ക് മുന്നിൽ അകപെട്ടപ്പോൾ ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നില്ല. ഒന്നു ചലിക്കുക പോലും ചെയ്യാതെ നിമിഷങ്ങളോളം ആ അവസ്ഥ തുടരുകയായിരുന്നു.

സംഭവം നടന്നത് മഹാരാഷ്ട്രയിലാണ്. കടുവയുടെ മുന്നിൽ അകപ്പെട്ടത് വനാന്തർ ഭാഗത്തു കൂടി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളായിരുന്നു. ബൈക്കിനു മുന്നിലും,പിന്നിലുമായി രണ്ടു കടുവകളാണ് നിലയുറപ്പിച്ചത്. യുവാക്കളുടെ സമീപത്ത് ഏറെ നേരം നിലയുറപ്പിച്ചെങ്കിലും കടുവകൾ അവരെ ആക്രമിച്ചില്ല.

സംഭവം മൊബൈലിൽ പകർത്തിയത് അതുവഴി ആ സമയം കാറിൽ വന്നവരാണ്. അവർ യുവാക്കളോട് ബൈക്കിൽ നിന്ന് ഇറങ്ങുകയോ,ബൈക്ക് മുന്നോട്ട് എടുക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകി.

ഇതനുസരിച്ച് കടുവകൾ കാട്ടിലേക്ക് തിരികെ പോകുന്നതു വരെ യുവാക്കൾ അനങ്ങാതിരുന്നു.യുവാക്കളുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകാതിരുന്നതോടെ കടുവകൾ തിരികെ കാട്ടിലേക്ക് പോയി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button