Latest NewsKeralaNews

കൊല ചെയ്യപ്പെട്ടത് ആരെന്ന ചോദ്യത്തിന് ഉത്തരം : വീപ്പയ്ക്കുള്ളിലെ അജ്ഞാത യുവതിയുടെ കണങ്കാലില്‍ നിന്നു ലഭിച്ച പിരിയാണിയുടെ ബാച്ച് നമ്പര്‍ കണ്ടെത്തി : ഇനി കൊലയാളിയിലേയ്ക്ക്

കൊച്ചി : കുമ്പളത്തു വീപ്പയ്ക്കുള്ളില്‍ നിന്നു ലഭിച്ച അജ്ഞാത സ്ത്രീയുടെ അസ്ഥികൂടത്തില്‍ നിന്നു ലഭിച്ച പിരിയാണിയുടെ ബാച്ച്‌ നമ്പര്‍ പോലീസ് കണ്ടെത്തി. 2011 മുതല്‍ ഇതുവരെ 156 പിരിയാണികളാണ് ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി ഉപയോഗിച്ചത്. പല നീളത്തിലുള്ള പിരിയാണികളാണ് ഉള്ളത്. ഇതില്‍ യുവതിയുടെ കണങ്കാലില്‍ കണ്ടെത്തിയത് ആറര സെന്റീമീറ്ററിന്റെ പിരിയാണ്. പിരിയാണിയുടെ നിര്‍മ്മാതാക്കളായ പൂണെയിലെ എസ് എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെയാണു പോലീസ് ഇതിന്റെ ബാച്ച്‌നമ്പര്‍ കണ്ടെത്തിയത്.

എല്ലുകളുടെ പൊട്ടലും ഓടിവുകളും പരിഹരിക്കുന്നതിനായി പൂണെയിലെ എസ് എച്ച് പിറ്റ്കാര്‍ കമ്പനി പല വിലനിലവാരത്തില്‍ ഉള്ള പിരിയാണികള്‍ നിര്‍മ്മിക്കാറുണ്ട്. ഇവയില്‍ ഏറ്റവും വില കുറഞ്ഞതാണു കൊല്ലപ്പെട്ട യുവതിയുടെ കണങ്കാലില്‍ നിന്നു കണ്ടെത്തിയത്. കമ്പനി പോലീസിനു കൈമാറിയ ആറര സെന്റിമീറ്റര്‍ പിരിയാണി ഉപയോഗിച്ച ആശുപത്രികളെ കണ്ടെത്താനാണു ഇപ്പോള്‍ ശ്രമിക്കുന്നത്. ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇത്തരം പിരിയാണികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ആറു പിരിയാണികളാണ്.

ഇതു വച്ച് ആറുപേരേയും കണ്ടെത്തി എന്നു പോലീസ് പറയുന്നു. ഇതില്‍ രണ്ടു പേരുടെ മൊഴി കൂടി എടുക്കാന്‍ ബാക്കിയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button