Latest NewsIndiaNews

രാജ്യം ആര്‍ക്കൊപ്പം? തികച്ചും വ്യത്യസ്തമായ ഇന്ത്യ ടുഡേ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി•രാജ്യത്തെ പകുതിയലധികം ആളുകളും ഇപ്പോഴും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യ ടുഡേ സര്‍വേ. 53 ശതമാനം പേരാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. 22 ശതമാനം പേര്‍ രാഹുല്‍ഗാന്ധി പ്രധാനാന്ത്രി പദത്തിന് അര്‍ഹനാണെന്ന് അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് 28 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. 20 ശതമാനം പേര്‍ ഇന്ദിരാഗാന്ധിയെ പിന്തുണച്ചു. അടല്‍ ബീഹാരി വാജ്പേയിയ്ക്ക് 10 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. മഹാത്മാഗാന്ധിയ്ക്ക് ശേഷം അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനിയായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് 8 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

You may also like:ഇപ്പോള്‍ തെരഞ്ഞടുപ്പ് നടന്നാല്‍ ആര് വിജയിക്കും? എ.ബി.പി-സി.എസ്.ഡി.എസ് സര്‍വേ പറയുന്നതിങ്ങനെ

ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍.ഡി.എയ്ക്ക് 543 ല്‍ 258 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ-കാര്‍വി ഇന്‍സൈറ്റ്സ് മൂഡ്‌ ഓഫ് ദി നേഷന്‍ സര്‍വേ പറയുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 202 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പി 40 ശതമാനം വോട്ട് വിഹിതം നേടുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 38 ശതമാനമായിരിക്കുമെന്നും സര്‍വേ പറയുന്നു. 22 ശതമാനം വോട്ടുകള്‍ നേടുന്ന മറ്റ് പാര്‍ട്ടികള്‍ 83 സീറ്റുകളില്‍ വരെ വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയ്ക്ക് 4 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. മമത ബാനര്‍ജിയെ 3 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് 2 ശതമാനം പേരുടെ പിന്തുണയുണ്ട്. പി.ചിദംബരം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നത് വെറും ഒരു ശതമാനം പേരാണ്.

തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രധാന ഘടകം എന്താണെന്നുള്ള ചോദ്യത്തിന് 29 ശതമാനം പേര്‍ തൊഴിലില്ലായ്മയാണെന്ന് അഭിപ്രായപ്പെട്ടു. 23 ശതമാനം പേര്‍ വിലക്കയറ്റമെന്നു അഭിപ്രായപ്പെട്ടപ്പോള്‍ 17 ശതമാനം പേര്‍ അഴിമതിയാണെന്ന് അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ (6%), കര്‍ഷക അസ്വസ്ഥത (6%), ഗോരക്ഷാസേനയുടെ അതിക്രമങ്ങള്‍ (3%), തീവ്രവാദം (2%) തുടങ്ങിയവയാണ് മറ്റു പ്രശ്നങ്ങള്‍.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പ്രധാന രാഷ്ട്രീയ പ്രശ്നമാണോ എന്ന ചോദ്യത്തിന് 44 ശതമാനം പേര്‍ അതെ എന്ന് ഉത്തരം നല്‍കി. 38 ശതമാനം പേര്‍ മറിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

ജി.എസ്.ടിയും കറന്‍സി നിരോധനവും ഉള്‍പ്പെടെയുള്ള നരേന്ദ്ര മോദിയുടെ കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് ഗുജറാത്തിലെ ബി.ജെ.പിയുടെ വിജയമെന്ന് 47% പേര്‍ കരുതുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് 42 ശതമാനം പേര്‍ വിശ്വസിക്കുന്നു. അതേസമയം, 44 ശതമാനം പേര്‍ വോട്ടിംഗ് മെഷീനില്‍ വിശ്വാസം അര്‍പ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button