ന്യൂഡൽഹി: ആസിയാനിലെ 10 അംഗരാഷ്ട്ര തലവന്മാർ 2018ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ അതിഥികളായി എത്തുന്നു. തായ്ലാന്റ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിയന്‍സ്, സിംഗപ്പൂര്‍, മ്യാന്മാര്, ബ്രൂണോയ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ തലവന്മാരാണ് അതിഥികളായെത്തുക. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ പത്ത് രാഷ്ട്ര തലവന്മാര് എത്തുന്നത്.
രാജ് പഥില്‍ എല്ലാ അതിഥികളെയും ഉള്‍ക്കൊള്ളിക്കുന്ന തരത്തിൽ നൂറ് അടി വലുപ്പത്തില്‍ പ്രത്യേക ബുള്ളറ്റ് പ്രൂഫ് ക്യാബിന് നിര്‍മിക്കുന്നുണ്ട്. ആസിയാന്‍ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിന്റെ ഇരുപത്തിയഞ്ചം വാര്‍ഷികവും കൂടി ആയതിനാൽ റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ആകാശത്ത് ആസിയാന്‍ പതാക പാറിക്കും.
അന്നേ ദിവസം പറക്കുന്ന വ്യോമസേനയുടെ അഞ്ച് ഹെലികോപ്റ്ററുകളിൽ ആദ്യത്തെതിൽ ആസിയാന്റെ പതാകയും രണ്ടാമത്തേതിൽ ദേശീയ പതാകയും പിന്നീടുള്ളവയിൽ കര, നാവിക വ്യോമ സേനയുടെയും പതാകകള്‍ എന്നിങ്ങനെയാണ് ഉൾപ്പെടുത്തുക.
രാജ്യത്തെ തന്ത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം . ഭീകരാക്രമണ ഭീഷണി മുൻ നിർത്തി അതീവ ജാഗ്രതയിലാണ്.
Read also ; റിപ്പബ്ലിക് ദിന ആഘോഷങ്ങളെ കുറിച്ച് അറിയാം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments