News

റിപ്പബ്ലിക് ദിന ആഘോഷങ്ങളെ കുറിച്ച് അറിയാം

2018 ജനുവരി 26ന് ഇന്ത്യ 69ആമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു. ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേന എന്നീ സേനകളിലെ സൈനികർ അവരുടെ ഔദ്യോഗിക വേഷത്തിലായിരിക്കും ഈ ദിവസം പരേഡ് നടത്തുക.  സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം അവരുടെ സല്യൂട് സ്വീകരിക്കും. അതോടൊപ്പം തന്നെ  വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാട്ടി തരുന്ന വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും കലാ പ്രകടനങ്ങളും ഇവിടെ നടക്കുന്നു. എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികളും ഡൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആയി എത്താറുണ്ട്. ഡൽഹിയെ കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളില്‍  പതാക ഉയർത്തുകയും ചെയ്യുന്നു.

Read alsoറിപ്പബ്ലിക് ദിന സുരക്ഷ ; വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button