ഇന്ത്യക്കാരുടെ ഗുഡ് മോർണിങ് ആശംസകളോടുള്ള പ്രണയം ഇന്റര്‍നെറ്റിന് തലവേദനയാകുന്നു. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യക്കാർക്ക് ഗുഡ് മോര്‍ണിങ് മെസേജുകളോടുള്ള ‘അമിത പ്രണയം’ കണ്ടെത്തിയത്. ഇത് ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് അവർ വാദിക്കുന്നത്.
ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നിലൊന്നിന്റെ മെമ്മറി നിറയുന്നതും ഗുഡ് മോര്‍ണിങ് മെസേജ് മൂലമാണ്. ടെക്സ്റ്റിന് പുറമെ, പൂക്കള്‍, ഉദയസൂര്യന്, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ സന്ദേശത്തില്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റും ഫോണ്‍ മെമ്മറിയും കുറയാൻ ഇതാണ് കാരണമാകുന്നത്. ഈ പ്രശ്നത്തെ മറികടക്കാന്‍ ഡിസംബര്‍ മാസം ഗൂഗിള്‍ ‘ഫയല്‍സ് ഗോ’ എന്ന പേരിൽ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ഫോണിന്റെ സഹായത്തോടെ ഒരു ജിബി വരെ ഫ്രീ സ്പേസ് നല്കാൻ ഇതിന് കഴിയുമെന്നാണ് കമ്പനി വാദിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments