കാഞ്ഞാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ് പൊലീസ് പിടിയിൽ. അറക്കുളം പുതുപ്ലാക്കല്‍ ഷൈജുവിനെയാണ് (37) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിക്ക് യുവാവ് നിരന്തരമായി അശ്ലീലസന്ദേശം അയച്ചത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
Read Also : കേരളത്തിൽ ചുവടുറപ്പിച്ച് എഎപി: തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുമായി സഖ്യം?
കാഞ്ഞാര്‍ എസ്.എച്ച്.ഒ സോള്‍ജിമോന്റെ നിര്‍ദേശപ്രകാരം കാഞ്ഞാര്‍ എസ്.ഐ ജിബിന്‍ തോമസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറക്കുളത്തു നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments