വിവിധ തരം തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് രക്ഷകനാകാൻ ഇനി ഗൂഗിളും എത്തുന്നു. എസ്എംഎസ് മുഖാന്തരമുള്ള തട്ടിപ്പ് സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയ ഫീച്ചർ ഗൂഗിൾ മെസേജസിൽ ഉടൻ എത്തുന്നതാണ്. സ്പാം പ്രൊട്ടക്ഷൻ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
സ്കാനിംഗ് ടൂളാണ് സ്പാം പ്രൊട്ടക്ഷൻ ഫീച്ചറിന്റെ പ്രധാന ആകർഷണം. ഇതിലൂടെ സ്കാൻ ചെയ്ത്, ഉപഭോക്താക്കൾക്ക് സ്പാം മെസേജുകൾ വളരെ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താനാകും. സാധാരണയായി എസ്എംഎസ് മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് തട്ടിപ്പ് മെസേജുകൾ ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം മെസേജുകളിൽ നിന്ന് സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഗൂഗിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് പൂർണ്ണ നിയന്ത്രണം നൽകുന്ന തരത്തിലാണ് ഫീച്ചറിന്റെ ക്രമീകരണം. സ്പാം പ്രൊട്ടക്ഷൻ ഫീച്ചർ എങ്ങനെ എനേബിൾ ചെയ്യണമെന്ന് പരിചയപ്പെടാം.
- സ്മാർട്ട്ഫോണിൽ ഗൂഗിൾ മെസേജസ് ആപ്പ് തുറക്കുക
- മുകളിൽ വലത് വശത്തെ പ്രൊഫൈൽ ഐക്കൺ ടാപ്പ് ചെയ്യുക
- സെറ്റിംഗ്സിൽ സ്പാം പ്രൊട്ടക്ഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക
- ടോഗിൾ ഓൺ ചെയ്യുന്നതോടെ ഫീച്ചർ എനേബിൾ ആകും
Post Your Comments