കണ്ണൂര്‍•മകളുടെ വിവാഹ തലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുപാറയിലെ പാപ്പള്ളിയാത്ത് തോമസാ(65)ണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട തോമസിനെ ടന്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂരില്‍ നഴ്സായ മകള്‍ ഡെല്‍റ്റീനയും സൗദിയിണ്‍ ജോലി ചെയ്യുന്ന ചെറുപാറയിലെ തേക്കുംകാട്ടില്‍ റോബിനും തമ്മിലുള്ള വിവാഹം നാളെ രാവിലെ 10.30ന് ചെറുപാറ സെന്റ് സെബാസ്റ്റിയന്‍സ് വച്ച് നടത്താന്‍ നിശ്ചയിചിരിക്കുകയായിരുന്നു. മരണത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു.
തോമസ് ദീര്‍ഘകാലമായി ചെറുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ശുശ്രൂഷിയായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ഡെയ്സി. സിസ്റ്റര്‍ ഡെല്‍ഫീന മറ്റൊരു മകളാണ്. സഹോദരങ്ങള്‍: പത്രോസ്, തെയ്യാമ്മ, പരേതരായ പൗലോസ്, ചാക്കോ ജോണ്‍ റോസാമ്മ, മറിയാമ്മ. സംസ്കാരം നാളെ രാവിലെ 10.30ന് ചെറുപാറ സെന്റ്് സെബാസ്റ്റിയന്‍സ് പള്ളിയില്‍.
Post Your Comments