Latest NewsKeralaNews

മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ മാത്രം ദൃശ്യങ്ങള്‍ പരിശോധിച്ചു: ദൃശ്യങ്ങൾ സൂക്ഷ്മമായി കാണുക പോലും ചെയ്തിട്ടില്ലാത്ത നടന്‍ എങ്ങനെ ദൃശ്യങ്ങളെ കുറിച്ച്‌ പരാതി ഉന്നയിച്ചു : ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ വാദങ്ങളിങ്ങനെ

അങ്കമാലി : നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിക്കാൻ പോലും അവസരം ഉണ്ടായിട്ടില്ലാത്ത നടൻ എങ്ങനെ ദൃശ്യങ്ങളെ കുറിച്ച്‌ പരാതി ഉന്നയിച്ചുവെന്ന ചോദ്യവുമായി അന്വേഷണ സംഘം. കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ പ്രതിഭാഗത്തിനെ അനുവദിച്ചിട്ടു പോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു ലഭിച്ചാല്‍ ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കൂടാതെ പ്രോസിക്യൂഷൻ കോടതിയില്‍ സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളിലെ സൂക്ഷ്മ വിവരങ്ങള്‍ പോലും പ്രതിഭാഗം ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രതിഭാഗത്തിന്റെ കൈവശം ഉണ്ടാകാമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.  ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും.കേസിന്റെ നടപടികളും കോടതിയിലെ വാദങ്ങളും അപ്പോഴപ്പോൾ ഡി ജിപിയെയും മുഖ്യമന്ത്രിയെയും അന്വേഷണ സംഘം അറിയിക്കുന്നുണ്ട്.

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഡിജിപിയോട് ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. പ്രതിഭാഗത്തിനു നല്കാനാവുന്ന നല്‍കാനാവുന്ന രേഖകളുടെ പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രകാരം 93 രേഖകളാണ് അഭിഭാഷകന്‍ മുഖേനെ ദിലീപ് കൈപ്പറ്റിയത്. കൊടുക്കാന്‍ സാധിക്കാത്ത രേഖകളുടെയും പട്ടിക പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടിട്ടുള്ള മറ്റു രേഖകള്‍ നല്‍കാനാവാത്തതിന്റെ കാരണം കാണിച്ചുള്ള റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button