Latest NewsNewsIndia

22 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ബലാത്സംഗം ചെയ്തു

ഗുരുഗ്രാം•ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി വിവാഹം ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് ഭര്‍ത്താവിനെയും ഭതൃ സഹോദരനേയും തോക്കിന്‍ മുനയില്‍ നിര്‍ത്തി 22 കാരിയെ ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭതൃ സഹോദരന്റെ കാറില്‍ മടങ്ങുകയായിരുന്ന കുടുംബം സെക്ടര്‍ 56 ലെ ബിസിനസ് പാര്‍ക്ക് ടവറിന് സമീപം വച്ച് വാഹനം നിര്‍ത്തി. തുടര്‍ന്ന് പുറത്തിറങ്ങിയ ഭര്‍ത്താവ് മൂത്രമൊഴിക്കാന്‍ പോയ സമയത്താണ് അക്രമികള്‍ രണ്ട് കാറുകളിലായി സ്ഥലത്തെത്തിയത്. മദ്യപിച്ചിരുന്ന ഇവര്‍ കാര്‍ എന്തിനാണ് ഇവിടെ നിര്‍ത്തിയതെന്ന് ചോദിച്ച് യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു.

You may also like:ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവ് അറസ്റ്റിൽ: കോടീശ്വരനായ ഇയാൾ പീഡിപ്പിച്ചത് 15-ാമത്തെ ഭാര്യയെ

ഇതിനിടെ കാറില്‍ യുവതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ യുവതിയെ പുറത്തേക്ക് വലിച്ചിറക്കി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ സമയമത്രയും മറ്റു മൂന്ന് പേര്‍ ഭര്‍ത്താവിനും ഭതൃ സഹോദരനും നേരെ തോക്ക് ചൂണ്ടി നില്‍ക്കുകയായിരുന്നുവെന്നും മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മനിഷ് സെഹ്ഗാള്‍ പറഞ്ഞു.

രക്ഷപെടും മുന്‍പ് വിവരം പോലീസില്‍ അറിയിക്കരുതെന്ന് അക്രമിസംഘം യുവതിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, കാറുകളില്‍ ഒന്നിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഭര്‍ത്താവ് കുറിച്ചെടുത്തിരുന്നു. ഇതാണ് അക്രമികളെ പിടികൂടാന്‍ സഹായിച്ചതെന്നും സെഹ്ഗാള്‍ പറഞ്ഞു.

യുവതിയെ പീഡിപ്പിച്ച യുവാവ് ഒരു വാട്ടര്‍ ടാങ്കര്‍ വിതരണക്കാരനാണ്. പ്രതികളെ സ്വദേശമായ ഗുരുഗ്രമിളെ സോഹ്നഉക്ക് സമീപത്തെ ജോഹല്‍ക ഗ്രാമത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐ.പി.സി വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കാര്യമായൊന്നും ചെയ്യാന്‍ ഹരിയാന പോലീസിന് കഴിയുന്നില്ല. അടുത്തിടെ മൂന്നോളം പെണ്‍കുട്ടികളാണ് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button