KeralaLatest NewsNews

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവ് അറസ്റ്റിൽ: കോടീശ്വരനായ ഇയാൾ പീഡിപ്പിച്ചത് 15-ാമത്തെ ഭാര്യയെ

തളിപ്പറമ്പ് : ഭാര്യയെ പീഡിപ്പിച്ചസംഭവത്തില്‍ ഏഴാംമൈല്‍ സ്വദേശിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഏഴാംമൈല്‍ ക്രസന്‍റ്​ വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു പീഡിപ്പിച്ച സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും പെൺ വീട്ടുകാർക്ക് പണം നൽകി കേസ് ഒതുക്കിയതായി ആക്ഷേപം ഉണ്ടായിരുന്നു. കോടീശ്വരനായ ഇയാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ പണത്തിന്റെ ബലത്തിൽ വിവാഹം കഴിക്കുകയാണ് പതിവ്.

ബന്ധുക്കൾ തങ്ങളുടെ കഷ്ടതയിൽ ഇയാൾക്ക് പെൺമക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഇത്തരത്തിൽ ഇയാൾക്ക് പല സ്ഥലത്തും ഭാര്യമാരുള്ളതായാണ് വിവരം. കഴിഞ്ഞ 24ന് നിലമ്പൂര്‍ സ്വദേശിനിയെ ഉമ്മര്‍ വിവാഹം കഴിച്ചിരുന്നു. 80കാരനായ പിതാവും മൂന്നു സഹോദരിമാരുമുള്‍പ്പെട്ടതാണ് യുവതിയുടെ കുടുംബം. മരിച്ച സഹോദരിയുടെ മക്കളെ സംരക്ഷിക്കുമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നുമുള്ള ഉറപ്പിലായിരുന്നുവത്രെ യുവതി വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍, 26ന് ഏഴാംമൈലിലെ വീട്ടിലെത്തിയശേഷം മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണംപോലും നല്‍കാതെ ഇയാൾ യുവതിയെ ക്രൂരമായ ലൈംഗിക പീഡനവും ശാരീരിക പീഡനവും നടത്തുകയായിരുന്നു.

മുറിയില്‍ പൂട്ടിയിട്ടും ഭക്ഷണം നല്‍കാതെയും മര്‍ദ്ധിച്ചും കൊടിയ പീഡനം ഇയാള്‍ യുവതിക്ക് നേരെ അഴിച്ചു വിടുകയായിരുന്നു. യുവതിയെ സ്ഥിരമായി ഒരു മുറിയില്‍ പൂട്ടിയിട്ട ഉമ്മര്‍ വല്ലപ്പോഴും ലഘു ഭക്ഷണം മാത്രമാണ് നല്‍കിയിരുന്നത്. ഫോണ്‍ ഉപയോഗിക്കാനോ പുറം ലോകവുമായി ബന്ധപ്പെടാനോ അനുവദിച്ചില്ല. വീട്ടില്‍ അതി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കി. തോക്ക് കാണിച്ചായിരുന്നു പീഡനം.പിന്നീട് മൈസൂരുവിലുള്ള വീട്ടിലെത്തിച്ചും മര്‍ദിച്ചതിനെ തുടര്‍ന്ന് യുവതി ബന്ധുക്കളെ വിവരമറിയിച്ച്‌ രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

കഴിഞ്ഞദിവസം ബന്ധുക്കളു​െടയും നാട്ടുകാരു​െടയും ഒപ്പമെത്തിയ യുവതി സി.പി.എം നേതാവ് പി. മുകുന്ദനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഡിവൈ.എസ്​.പിയെ വിവരമറിയിക്കുകയായിരുന്നു.കെനിയക്കാരിയടക്കം 17 യുവതികളെ ഇയാള്‍ വിവാഹം  കഴിച്ചു പീഡിപ്പിച്ചിട്ടുണ്ട് .15-ാമത്തെ ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളുടെ വിവാഹ തട്ടിപ്പു കഥകള്‍ ഓരോന്നായി പുറത്തു വരുന്നത്. ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​​െന്‍റ നിര്‍ദേശപ്രകാരമാണ് ഉമ്മറിനെ അറസ്​റ്റ്​ ചെയ്തത്.

shortlink

Post Your Comments


Back to top button