കൊല്‍ക്കൊത്ത: ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായ്ക്കളുടെ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസമന്ത്രി പാര്‍ത് ചാറ്റര്‍ജി. 2017 ജൂലായിലായിരുന്നു ചാറ്റര്‍ജിയുടെ ഭാര്യ മരിച്ചത്. ബാബ്ലി ചാറ്റര്‍ജി മെമ്മോറിയല്‍ പെറ്റ് ഹോസ്പിറ്റല്‍ എന്ന പേരിൽ കൊൽക്കത്തയിലായിരിക്കും ആശുപത്രി സ്ഥാപിക്കുന്നത്. നായ്ക്കളെ ഭാര്യ അത്രയധികം സ്നേഹിച്ചിരുന്നുവെന്നും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടിച്ച് ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി അവയ്ക്ക് ചികിത്സ നല്‍കിയിരുതായും ചാറ്റർജി വ്യക്തമാക്കുന്നു. ഇതാണ് തന്നെ നായ്ക്കൾക്ക് വേണ്ടി ആശുപത്രി സ്ഥാപിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
താനും വലിയ നായ് പ്രേമിയാണ്. പലപ്പോഴും യോഗങ്ങള്‍ കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടില്‍ എത്തുന്നത്. ഈ സമയം തന്റെ നായ്ക്കല്‍ കിടക്കയില്‍ കയറി ഉറക്കം പിടിച്ചിരിക്കും. പിന്നെ തന്റെ ഉറക്കം തറയിലായിരിക്കുമെന്നും മന്ത്രി പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments