കാഞ്ഞിരപ്പള്ളി: മദ്യലഹരിയില്‍ ബസില്‍ കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബസില്‍ അഴിഞ്ഞാടി. ഇടക്ക് യാത്രക്കാരിയുടെ മുകളിലേക്ക് വേച്ച് വീഴുകയും അവരെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.കാഞ്ഞിരപ്പള്ളി എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം ആണ് മദ്യലഹരിയില്‍ യാത്രക്കാരിയെ കടന്നുപിടിക്കുകയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തെറിയഭിഷേകം നടത്തുകയും ചെയ്തത്. എല്‍ ഡി എഫ് സ്വതന്ത്ര അംഗമായി ജയിച്ചാണ് മാത്യു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയത്.
ഇയാള്‍ പീരുമേട്ടില്‍ നിന്നാണ് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. തുടര്‍ന്നാണ് ഇയാള്‍ ബസില്‍ ഇരുന്ന യാത്രക്കാരിയെയും വനിതാ കണ്ടക്ടറേയും അപമാനിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ യാത്രക്കാരിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.തുടര്‍ന്ന് വനിതാ കണ്ടക്ടര്‍ക്ക് നേരെ തിരിഞ്ഞ ഇയാള്‍ കണ്ടക്ടറേയും അപമാനിക്കന്‍ ശ്രമിച്ചു. രംഗം വഷളായതോടെ കണ്ടക്ടര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു വിട്ടു.
പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടും ഇയാള്‍ യാതൊരു കൂസലുമില്ലാതെയാണ് പെരുമാറിയത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബഞ്ചില്‍ കയറി കിടന്ന ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ ഭീഷണിയും മുഴക്കി.ബസ് യാത്രക്കാരിയും ഏലപ്പാറ സ്വദേശിനിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
വീഡിയോ കാണാം
Post Your Comments