ദാവോസ്: ലോകസാമ്പത്തിക ഫോറത്തിന്റെ 48-ാം പ്ലീനറി സമ്മേളനത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമസ്തേ എന്ന അഭിവാദ്യത്തോടെ പ്രസംഗം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും മുന്നില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ വിവരിച്ചു. ഇന്ത്യയുടെ കുതിപ്പില്‍ പങ്കാളികളാകാന്‍ ആഗോള സമൂഹത്തെ ക്ഷണിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 21 വര്‍ഷം മുന്‍പ് ലോക സാമ്ബത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 400 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അത് ആറ് മടങ്ങ് വര്‍ധിച്ചതായി മോദി പറയുകയുണ്ടായി.
read also: പ്രധാനമന്ത്രി 20 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി 6 മടങ്ങ് വര്‍ദ്ധിച്ചെന്ന് പ്രധാനമന്ത്രി
നാനാത്വത്തില്‍ ഏകത്വമെന്ന മൂല്യത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ലോകം ഒരു കുടുംബമാണെന്ന ആശയമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ 20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. നേരത്തെ 1997 ദേവഗൗഡയാണ് മോദിക്ക് മുൻപ് പ്രസംഗിച്ച പ്രധാനമന്ത്രി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments