മുംബൈ•രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 80 രൂപ കടന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 67.10 രൂപയുമാണ് ഇവിടുത്തെ വില. 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.
കൊല്‍ക്കത്തയില്‍ പെട്രോളിന് 74.94 രൂപയും ഡീസലിന് 65.67 രൂപയുമാണ് വില. ചെന്നൈയിലും വില ഏകദേശം ഇതേ നിലവാരത്തിലാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 72 .23 രൂപയാണ്. അധികം വൈകാതെ കേരളത്തിലും പെട്രോള്‍ വില 80 ലേയ്ക്ക് എത്തിയേക്കും എന്നാണു നിഗമനം.
തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 76.12 രൂപയും ഡീസല്‍ ലിറ്ററിന് 68.40 രൂപയുമാണ് വില.
രാജ്യന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് ബാരലിനു 68.89 ഡോളറാണ് ഇന്നത്തെ വില. എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് രാജ്യങ്ങളുടെയും റഷ്യയുടെയും തീരുമാനമാണ് എണ്ണവില ഉയര്‍ത്തുന്നതിന് പിന്നില്‍. അമേരിക്കയില്‍ പുതിയ എണ്ണയ്ക്ക് വേണ്ടിയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും കാരണമായി.
അതേസമയം, ജി എസ് ടി ഏര്‍പ്പെടുത്തിയാല്‍ പെട്രോളിന്റെ വില വരുതിയിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ജി എസ് ടി ഏര്‍പ്പെടുത്തിയാല്‍ വാറ്റും ഒഴിവാക്കാന്‍ സാധിച്ചേക്കും. അങ്ങനെയായാല്‍ നികുതി പരമാവതി 28 ശതമാനം ആകും എന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
Post Your Comments