പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സംഘർഷഭരിതം. സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടമാണ് അവിടെ നടക്കുന്നത്. അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളിടെക്നിക്കലില്‍ കയറി വിദ്യാര്‍ത്ഥികളയെും അദ്ധ്യാപകരെയും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിങ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കലിന്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് സംഘം അക്രമിച്ചു. എസ് എഫ് ഐക്കാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ മണ്ഡലം മു്സിലം ലീഗ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഇതിൽ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ചു. പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ അക്രമത്തില്‍ പരിക്കേറ്റ് അദ്ധ്യാപകരും വിദ്യര്‍ത്ഥികളും ചികിത്സതേടി.
എം എസ് എഫ് ക്യാമ്പസ് മാര്‍ച്ച് എന്ന് പാരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇടപെട്ട്് അലങ്കോലപ്പെടുത്തുകയും പരിപാടിയില്‍ പങ്കെടുത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്ബറും എം എസ് എഫ് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി പി അഷ്റഫലി അടക്കമുള്ള ലീഗ് നേതാക്കളെ അക്രമിക്കുകയും കൊടിതോരണങ്ങളും മൈക്കും നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശിക ലീഗ് നേതാക്കള്‍ ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ക്യമ്പസില്‍ കയറി ആക്രമണം നടത്തി. ഇന്ന് പാലോളി മുഹമ്മദലി അടക്കമുള്ളവര്‍ എസ് എഫ് ഐയുടെ കൊടിമരം പിഴുതെറിയുകയും കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിമിച്ച പ്രിന്‍സിപ്പലടക്കമുള്ള അദ്ധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ അരങ്ങേറിയത് ഇന്ന് കാലത്ത് 11 മണിയോടെയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ എ എസ്‌എഫ് ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമവുകയും പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകുമായിരുന്നു. ഓഫീസിലെ കസേരകളും മറ്റു ഉപകരണങ്ങളും ബോര്‍ഡുമെല്ലാം എസ് എഫ് ഐക്കാര്‍ തകര്‍ത്തു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments