കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടിലാണ് ലഖുലേഖ വിതരണം നടത്തിയത്. സഹായ മെത്രാന്മാര് പോലുമറിയാതെ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ നടന്ന നടന്ന ഭൂമി ഇടപാട് സംശയാസ്പദമാണെന്ന് ലഘുലേഖ കുറ്റപ്പെടുത്തുന്നു.
സഭാ നേതൃത്വം ഒരു ഭാഗത്ത് സിറോ മലബാര്‍ സഭയെ പിടിച്ചുലച്ച ഭൂമി ഇടപാട് കൂടുതല്‍ പരുക്കില്ലാതെ പരിഹരിക്കാന്‍ ശ്രമം നടത്തുകയാണ്. ഇതിനിടെയാണ് വിശ്വാസികള്‍ പ്രശനം ഏറ്റെടുക്കുന്നത്. കര്‍ദിനാളിനെ കുറ്റപ്പെടുത്തി ഇന്നലെ പളളികളില്‍ ലഘുലേഖ വിതരണം ചെയ്തത് ഭൂമി ഇടപാടിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിശ്വാസികള്‍ പുതുതായി രൂപീകരിച്ച ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി എന്ന സംഘടനയാണ്.
കര്‍ദിനാള്‍ ആലഞ്ചേരിയുടെ സ്വന്തം നിലയിലുള്ള തീരുമാനങ്ങളാണ് സഭയെ ഇന്നത്തെ പ്രതിസന്ധിയിലാക്കിയത്. സഭയെ കടക്കെണിയിലാക്കിയത് അതിരൂപത വേണ്ടെന്ന് വച്ച മെഡിക്കല്‍ കോളേജിനായി ഭൂമി വാങ്ങിയതാണ്. കടം വീട്ടാന്‍ ഭൂമി വിറ്റപ്പോള്‍ പണത്തിന് പകരം വീണ്ടും ഭൂമി വാങ്ങിയത് സംശയാസ്പദമാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments