Latest NewsNewsInternational

മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കാറില്ല: ആപ്പിള്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ലണ്ടന്‍: സോഷ്യല്‍ മീഡിയയോടുള്ള ആപ്പിള്‍ മേധാവിയുടെ കടുത്ത വിരോധം പൊതുവേദിയില്‍ തുറന്നടിച്ചിരിക്കുകയാണ്. തനിക്ക് കുട്ടികളില്ലെന്നും എന്നാല്‍ തനിക്കുള്ള മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെന്നും ആപ്പിള്‍ മേധാവി ടിം കുക്ക് വ്യക്തമാക്കി. താന്‍ ചില കാര്യങ്ങള്‍ അവന് അനുവദിക്കില്ലെന്ന് പറഞ്ഞ ടിം കുക്ക് അതില്‍ പ്രധാന കാര്യം സോഷ്യല്‍ മീഡിയ തന്നെയാണെന്നും വ്യക്തമാക്കി.

ടിം കുക്കിന്റെ വെളിപ്പെടുത്തല്‍ ഇംണ്ടിലെ എക്‌സസില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ്. ആപ്പിള്‍ സാമൂഹ്യ മാധ്യമ ലോകത്തേക്ക് ചുവടുകളുമായി എത്തി പിന്‍വാങ്ങിയവരാണ്. പിങ് എന്ന പേരില്‍ മുന്‍പുണ്ടായിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആപ്പിള്‍ തന്നെ പിന്‍വലിച്ചിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button