ന്യൂഡല്‍ഹി: നാല്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറത്തിന് തിങ്കളാഴ്ച്ച സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ തുടക്കം കുറിക്കും. ചരിത്രത്തിലേറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയോടെയാണ് സാമ്പത്തിക ഫോറം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രീയ,സാമ്പത്തിക,കലാരംഗങ്ങളില്‍ നിന്ന് 3000ത്തിലധികം നേതാക്കൾ പങ്കെടുക്കും.
ഇന്ത്യന്‍ പ്രതിനിധികളായി 130 പേരാണ് പങ്കെടുക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സുരേഷ് പ്രഭു, പീയുഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, മുകേഷ് അംബാനി, അസീം പ്രേംജി, ഛന്ദ കൊച്ചാര്‍ തുടങ്ങിയവരെല്ലാം ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച്ച പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇന്ത്യയെ തുറന്ന വിപണിയായി പ്രഖ്യാപിച്ചുള്ള നീക്കമാവും പ്രസംഗത്തിലൂടെ മോദി നടത്തുകയെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments