![](/wp-content/uploads/2018/01/Capture-3.jpg)
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കളെ നന്നായി കൈകാര്യം ചെയ്ത് യുവതിയുടെ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. നടന്നുവരുന്ന യുവതികളുടെ പിന്നാലെ ബൈക്കിൽ വന്ന യുവാക്കളിൽ പുറകിൽ ഇരുന്ന ആൾ യുവതിയുടെ ബാഗിൽ പിടിച്ചു വലിച്ചു. യുവതിയും ബാഗിൽ പിടുത്തമിട്ടു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും നിലത്ത് വീഴുന്നതും പിന്നാലെ യുവതി ഓടിയെത്തി ഇരുവരെയും കൈകാര്യം ചെയുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്. ഈ വീഡിയോ സൽമാൻ എന്നയാൾ ട്വിറ്ററിൽ പങ്കുവച്ചത്തോടെയുമാണ് വീഡിയോ വൈറൽ ആയതും യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതും.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments