Latest NewsNewsIndia

യുവതിയുടെ ആറ് പവന്റെ സ്വര്‍ണമാല പൊട്ടിച്ചോടിയത് പൊലീസുകാരന്‍, പൊലീസ് സേനയ്ക്ക് നാണക്കേടായി സംഭവം

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരന്‍. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സുരക്ഷാ ചുമതലയുളള പൊലീസുകാരന്‍ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്. വൈദ്യുത ബോര്‍ഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്റെ മാലയാണ് ആവടി സ്‌പെഷ്യല്‍ ബറ്റാലിയലിനെ കോണ്‍സ്റ്റബിള്‍ രാജാദുര പൊട്ടിച്ചെടുത്തത്.

Read Also: വല്ലാത്ത പ്രേമം ആയി പോയി! വേറെ ലെവൽ, കാമുകിയുടെ പേര് ചുണ്ടിനകത്ത് ടാറ്റൂ ചെയ്ത് യുവാവ്

ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഭര്‍ത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോകാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ ഇവരുടെ മാല പൊട്ടിച്ച് ഓടിയത്.
വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാര്‍ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുന്‍പ് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്ന് മാസം മുന്‍പാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button