Latest NewsCinemaNewsInternational

പോണ്‍ചിത്രങ്ങളില്‍ തിളങ്ങുന്ന താരങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളോ ? മൂന്ന് മാസത്തിനുള്ളില്‍ ജീവിതം മടുത്ത് മരിച്ചവര്‍ അഞ്ച് പേര്‍

ജീവിതം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നവരെന്നാകും പോണ്‍സിനിമകളിലെ നായികമാരെക്കുറിച്ച് ചിലരെങ്കിലും കരുതിയിട്ടുണ്ടാവുക. എന്നാല്‍, ആ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് മരണത്തെ സ്വയം വരിച്ചതിലൂടെ ഒലിവിയ ലുവ എന്ന 23കാരി. പോണ്‍ ഇന്‍ഡസ്ട്രിയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്ബിസ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ഒലീവിയയുടെ മരണം സ്ഥിരീകരിച്ചത്. ഒലീവിയ വോള്‍ട്ടയര്‍ എന്ന് സ്‌ക്രീനില്‍ അറിയപ്പെട്ടിരുന്ന ഒലീവിയ, മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കടുത്ത നിയന്ത്രണങ്ങളുള്ള ഇവിടേക്ക് എങ്ങനെ മദ്യം എത്തിയെന്ന കാര്യം ഇനിയും അജ്ഞാതമാണ്. നീലച്ചിത്രങ്ങളിലെ നായികയായിരുന്ന ഒലീവിയ കുറച്ചുകാലമായി വെസ്റ്റ് ഹോളിവുഡിലെ പുനധിവാസ കേന്ദ്രത്തിലായിരുന്നു. മരുന്നുകളും മദ്യവും ചേര്‍ത്ത് അമിതഡോസില്‍ അകത്താക്കിയതാണ് മരണകാരണമെന്നാണ് കരുതുന്നത്. പോണ്‍സിനിമകളില്‍ തകര്‍ത്തഭിനയിക്കുന്ന പലരും പിന്നീട് കടുത്ത ജീവിത നൈരാശ്യത്തില്‍പ്പെടുന്നുവെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് ഒലീവിയയുടെ മരണവും.

അമേരിക്കയിലും കാനഡയിലുമായി ആറുമാസത്തിനിടെ ജീവനൊടുക്കുന്ന അഞ്ചാമത്തെ പോണ്‍ നായികയാണ് ഒലീവിയ. ഒലീവിയ അംഗമായ എല്‍.എ. ഡയറക്ട് മോഡല്‍സില്‍ അംഗമായിരുന്ന ഒലീവിയ നോവയെന്ന നായികയും ഈ മാസമാദ്യം ജീവനൊടുക്കിയിരുന്നു. 2017 ഏപ്രിലിലാണ് എല്‍.എ. ഡയറക്ട് മോഡല്‍സ് എന്ന ഏജന്‍സിയില്‍ ചേര്‍ന്ന് നീലച്ചിത്രങ്ങളില്‍ ഒലീവിയ അഭിനയിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഒക്ടോബറോടെ അവര്‍ അഭിനയം ഏറെക്കുറെ ഉപേക്ഷിച്ചു. അപ്പോഴേക്കും മദ്യത്തിനും മയക്കുമരുന്നിനും അവര്‍ അടിമയായിക്കഴിഞ്ഞിരുന്നു.

വീട്ടില്‍നിന്നുള്ള എതിര്‍പ്പ് കൂടിയായതോടെ, പുനരധിവാസ കേന്ദ്രത്തെ ആശ്രയിക്കുകയായിരുന്നു. ഇക്കൊല്ലമാദ്യം അഭിനയരംഗത്തേക്ക് തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഒലീവിയയുടെ മരണമെന്ന് എക്‌സ്ബിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാലത്തെ മരണങ്ങളിലാദ്യത്തേത് 35കാരിയായ ഷൈല സ്‌റ്റൈലേസിന്റേതാണ്. നവംബര്‍ ഒമ്പതിന് കാല്‍ഗരിയിലെ വീട്ടില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. പത്തുവര്‍ഷത്തോളം നീലച്ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ 2016ല്‍ ഈ രംഗം വിട്ടിരുന്നു. ഡിസംബറില്‍ 23കാരിയായ അമേസ് കാലിഫോര്‍ണിയയിലെ വീട്ടില്‍ തൂങ്ങിമരിച്ചു. ഇതിന് ദിവസങ്ങള്‍ക്കുശേഷം മരുന്ന് അമിതമായി കഴിച്ച് 31കാരിയായ യൂരിസാന്‍ ബെല്‍ട്രാനും മരണത്തെ പുല്‍കി. ജനുവരി ഒമ്പതിനായിരുന്നു ഒലീവിയ നോവയുടെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button