പൂനെ: പൂനെയിലെ കോന്ധാവയില് വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ 9 വയസുകരാനായ ടെക്കി എന്‍.ബി ബാട്ടിവാല എന്ന യുവാവ് അടിയേറ്റു മരിച്ചു. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. ട്രാന്‍സ്പോര്‍ട്ട് ബിസിനസുകാരനായ ശ്രീഗണേഷ് വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാട്ടിവാലയുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ശ്രീഗണേഷിന്റെ കൂടെയുണ്ടായിരുന്ന മൂന്നു പേരും കൂടെ ബാട്ടിവാലയെ ഇരുമ്പുദണ്ഡുകൊണ്ട് അടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീഗണേഷ് റസ്കാര്, യോഗേഷ് കഡവേ, വിക്രം ഭോംബെ എന്നിവരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്തു.
Post Your Comments