Latest NewsKeralaNews

അയല്‍വാസിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ ശേഷം പത്താം ക്ലാസുകാരന്‍ ചോദിച്ചത് 15 ലക്ഷം; സംഭവം കേരളത്തിൽ

ആലപ്പുഴ: അയൽവാസിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിൽ. എടത്വാ ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് പിടിയിലായത്. കഴിഞ്ഞ വർഷം നവംബർ മൂന്നിന് യുവതിയുടെ ബന്ധുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ കയറിയിരുന്ന് ഇവരുടെ കുളിമുറി ദൃശ്യങ്ങൾ വിദ്യാർത്ഥി പകർത്തിയത്.

Read Also: കുളിമുറിയില്‍ വച്ച് പീഡനം പതിവ് ; കിടപ്പറയില്‍ വച്ച് നഗ്‌നതാ പ്രദര്‍ശനവും ; ഹോം നഴ്‌സിനുണ്ടായ അനുഭവം ഇങ്ങനെ

ഇത് ശ്രദ്ധയിൽപ്പെട്ട യുവതി അന്നുതന്നെ വിദ്യാർത്ഥിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും വിദ്യാർത്ഥി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ എടത്വാ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അയൽവാസിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് പിടികൂടുകയായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button