കാലിഫോര്‍ണിയ: ദിവസം കഴിയും തോറും വൃദ്ധ ആയി മാറുന്ന 28 വയസുകാരി. ഇതു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു അമ്പരപ്പായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ രോഗത്തെ തുടര്‍ന്ന് 28 വയസുകാരി പൂര്‍ണ വൃദ്ധ ആയി മാറിയിരിക്കുകയാണ് .ഓരോ ദിവസവും കഴിയും തോറും ശരീരം ശോഷിക്കുകയാണ് ഈ യുവതിക്ക് .കാലിഫോര്‍ണ്ണിയ സ്വദേശിനിയായ ബെത്താനി ഉഗാര്‍റ്റെയ്ക്കാണ് അപൂര്‍വമായ ഈ രോഗം പിടിപെട്ടത് .ഒരു സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് തലൈവ ആയ ബെത്താനിക്ക് ‘ഇറിറ്റബില്‍ ബൗവല്‍ സിന്‍ഡ്രം’ എന്ന അപൂര്‍വമായ രോഗം പിടികൂടുകയായിരുന്നു .
ഭക്ഷണം കഴിക്കുന്നത് ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഈ രോഗത്തിന്റേത് .15 ആം വയസു മുതല്‍ക്കേ ഈ അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ യുവതിയില്‍ കണ്ടു തുടങ്ങിയിരുന്നു ..എന്നാല്‍ ഉദര സംബന്ധമായ രോഗങ്ങള്‍ ആയിരിക്കുമെന്ന് സ്വയം കരുതി ചികിത്സ തേടിയില്ല .പിന്നീട് അസുഖം മൂര്‍ച്ഛിച്ചു . ഇപ്പോള്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ ബെത്താനിക്ക് കഴിക്കുവാന്‍ സാധിക്കുകയുള്ളൂ .ബെത്താനിയുടെ മസിലുകള്‍ പൂര്‍ണമായും ഇല്ലാതാകുകയായിരുന്നു,
Post Your Comments