Latest NewsKeralaNews

ഇതോ ജനാധിപത്യ തൊഴിലാളി പാര്‍ട്ടിയുടെ പോലീസ് ? ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി ഗരുഡന്‍തൂക്കത്തിനും വിധേയനാക്കി ; അമ്മയെ കൊലപ്പെടുത്തിയ അക്ഷയ്ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനം

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മകന്‍ അക്ഷയിനു പോലീസ് കസ്റ്റഡിയില്‍ 16 മണിക്കൂര്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നെന്നു ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ഏഴിനു ജില്ലാജയിലില്‍ തടവുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ നേരിട്ടെത്തിയ ശ്രീലേഖ, സെല്ലില്‍ അവശനായി കിടന്ന അക്ഷയിനെ കണ്ടു വിവരം തിരക്കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷം സപ്രേ ഉപയോഗിച്ച്‌ മറച്ചാണ് തന്നെ തെളിവെടുപ്പിനു കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്.

കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ആറു വരെയാണു തെളിവെടുപ്പിനായി പേരൂര്‍ക്കട സ്റ്റേഷനില്‍ കൊണ്ടുവന്നത്. ആറാം തീയതി ഉച്ചയോടെ ജയിലിലെത്തിച്ചു. പിറ്റേദിവസമായിരുന്നു ജയില്‍ ഡി.ജി.പിയുടെ സന്ദര്‍ശനം. ഗരുഡന്‍തൂക്കത്തിനും വിധേയനാക്കി. െകെകാലുകള്‍ തല്ലിത്തതച്ച ശേഷം ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗം നടത്തി. മുറിവില്‍ സ്പ്രേയടിച്ചതായും വ്യക്തമായി. സംഭവത്തില്‍ പേരൂര്‍ക്കട സി.ഐ: സ്റ്റുവര്‍ട്ട് കീലര്‍, എസ്.ഐ, ഷാഡോ പോലീസ് ടീമംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ നല്‍കി.

റിപ്പോര്‍ട്ട് ഡി.ജി.പിക്കു െകെമാറി. ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചോയെന്ന് ആരാഞ്ഞപ്പോഴാണ് പോലീസിന്റെ മൂന്നാംമുറയെക്കുറിച്ചു വെളിപ്പെടുത്തിയത്. ജയില്‍ സൂപ്രണ്ട് സത്യരാജ് അക്ഷയിന്റെ മൊഴി രേഖപ്പെടുത്തി. തെളിവെടുപ്പിനായി പേരൂര്‍ക്കട സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് ക്രൂരമര്‍ദനം നടന്നതെന്ന് പ്രതി മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയപ്പോള്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. തുടര്‍ന്നാണു സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ആഭ്യന്ത്രമന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പതിനാറു മണിക്കൂറുകളോളം തന്നെ തലകീഴായി കെട്ടിത്തൂക്കിയെന്ന് അക്ഷയ് മൊഴിയില്‍ പറയുന്നു. മേധാവിയെ കണ്ടു സഹതടവുകാര്‍ എഴുന്നേറ്റു നിന്നു. എന്നാല്‍, ഇയാള്‍ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പി. കാര്യം തിരക്കി. മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യത്തില്‍ ഇടപെടും. മര്‍ദനത്തിന്റെ തെളിവായി ഡി.ജി.പി. ചിത്രങ്ങള്‍ ശേഖരിച്ചു. ഈ ചിത്രങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും സഹിതമാണ് ആഭ്യന്ത്രമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, തനിക്ക് റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button