
യമുനാനഗര്‍: പ്രിന്‍സിപ്പാളിനെ വിദ്യാർത്ഥി വെടിവെച്ച് കൊന്നു. ഹരിയാനയിലെ യമുനാനഗറില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ താപെര്‍ കോളനിയിലുള്ള സ്വാമി വിവേകാനന്ദ റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11.35നായിരുന്നു സംഭവം. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ത്ഥി റിതയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് പിടിച്ച് പോലീസിനു കൈമാറി. വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും എസ്പി രാജേഷ് കാലിയ പറഞ്ഞു.
Read also ;കാമുകനുമായി ഫോണില്‍ സംസാരിച്ച യുവതിയെ സഹോദരന് വെടിവെച്ച് കൊന്നു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments