തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച സംയുക്ത തൊഴിലാളി യൂണിയനുകള്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പണിമുടക്കിൽ കെഎസ്ആര്‍ടിസിയിലെ ഇടതു സംഘടനകളും പങ്കെടുക്കുമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് നോട്ടീസ് സിഐടിയു, എഐടിയുസി സംഘടനകള്‍ നല്കി.
ബുധനാഴ്ച്ച സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപ്പിച്ചത് ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ്. പണിമുടക്കില്‍ സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവയാണ് പങ്കെടുക്കുന്നത്. പണിമുടക്ക് ബുധനാഴ്ച്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments