KeralaLatest NewsNews

ജീത്തു കൊലപാതകം : അമ്മ ജയയെ കുറിച്ച് മകളുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ : അന്വേഷണത്തിന് പുതിയ വെളിച്ചം

 

കൊല്ലം : കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരീപ്പള്ളി സെബദിയില്‍ ജോബ് ജി.ജോണിന്റെ മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയമോള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നതായി മകള്‍ വെളിപ്പെടുത്തി.

അമ്മയ്ക്കു മാനസികപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍പ്പോയി തിരികെ വരുമ്പോഴെല്ലാം ജിത്തു അമ്മയോടു വഴക്കിട്ടിരുന്നു. ഇതിനോടെല്ലാം അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീടു സാധാരണ നിലയിലാകുന്നതിനാല്‍ ചികില്‍സിച്ചില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും മകള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button