കേന്ദ്ര ബജറ്റിനു ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഈ അവസരത്തിൽസ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്റെ നിർദ്ദേശം. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ നിക്കലിന്റെ ഇറക്കുമതി തീരുവയാണ് നീക്കം ചെയ്തത്. എന്നാല്‍ സ്റ്റീല്‍ വ്യവസായത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ഫെറോ നിക്കലാണ്. അതിനാല്‍ നിക്കലിന്റെ ഇറക്കുമതി തീരൂവ നീക്കം ചെയ്തത് സ്റ്റീല്‍ വ്യവസായത്തിന് ഗുണം ചെയ്യുന്നില്ലെന്നും ഇന്ത്യന്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ നിക്കലിന് നല്‍കിയ ഇളവ് ഫെറോ നിക്കലിന് കൂടി പ്രാബല്യത്തില്‍ വരുത്തണമെന്നുമാണ് ഇന്ത്യന്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്‍ ഉന്നയിക്കുന്ന ആവശ്യം. നിലവില്‍ ഫെറോ നീക്കലിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനമാണ്. ഇന്ത്യന്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷനാണ് അസംസ്കൃ വസ്തുുക്കളുട ഇറക്കുമതി ചുങ്കം നീക്കം ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.
ഇന്ത്യയ്ക്ക് നിക്കല്‍ ശേഖരമില്ലാത്തതിനാല്‍ രാജ്യത്തെ സ്റ്റീല്‍ വ്യവസായത്തിന് ആവശ്യമായ നിക്കല്‍ ഇറക്കുമതി ചെയ്യാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഇലക്ട്രിക് ഫര്‍ണസുകള്‍ വഴി സ്റ്റീല്‍ ഉല്‍പ്പാദനം ആരംഭിച്ചതോടെ നിക്കലും ക്രോമുമാണ് സ്റ്റൈന്‍ലെസ് സ്റ്റീല്‍ സ്ക്രാപ്പിന്റെ പ്രധാന അസംസ്കൃത വസ്തുുക്കള്‍. സക്രാപ്പും രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍ ഇതും ഇറക്കുമതി ചെയ്താണ് സ്റ്റീല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സ്ക്രാപ്പിന്റെ കസ്റ്റംസ് തീരുവ 2-5 ശതമാനത്തില്‍ നിന്ന് വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശവും ഇന്ത്യന്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്‍ ബജറ്റിന് മുമ്പായി മുന്നോട്ടുവയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുമായി പുതിയ വ്യാപാര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ ഇന്ത്യന്‍ സ്റ്റൈന്‍ലെസ് വ്യവസായ രംഗത്തെ മത്സരം അതേപടി നിലനിര്‍ത്തേണ്ടതുണ്ടെന്നും അതിനാല്‍ ഫെറോ നീക്കലിന്റേയും സ്റ്റൈന്‍ലെസ് സ്റ്റീല്‍ സ്ക്രാപ്പിന്റെയും ഇറക്കുമതി തീരുവ നീക്കം ചെയ്യാനുമാണ് ഇന്ത്യന്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്‍ ധനകാര്യമന്ത്രാലയത്തിന് മുമ്പില്‍ വയ്ക്കുന്ന നിര്‍ദേശമെന്നും ഇന്ത്യന്‍ സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഡെവലപ്പ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെകെ പഹുജ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാര്‍ ധനകാര്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ നിര്‍ദേശങ്ങള്‍.
Post Your Comments