Latest NewsKeralaNewsNews

ബജറ്റ് ദിശാബോധമുള്ളത്: 25 വര്‍ഷത്തെ വികസനം ലക്ഷ്യം വെച്ചുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ

ഡൽഹി: സംസ്ഥാന ബജറ്റ് ദിശാബോധമുള്ളതെന്നും, 25 വര്‍ഷത്തെ വികസനം ലക്ഷ്യം വെച്ചുള്ളതാണെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ലെന്നും കോടിയേരി പറഞ്ഞു.

നിയമത്തിൽ മാറ്റം വരുത്തുന്നില്ലെന്നും ഇടവിളകൾ കൃഷി ചെയ്യാമെന്നെയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷം വിമര്‍ശിക്കാന്‍ വേണ്ടി എന്തെലും പറയുകയാണെന്നും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിയമസഭയില്‍ ഉന്നയിച്ചാല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button