ഇന്‍സ്റ്റാഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കൾ ഓൺലൈനിൽ വന്നാൽ നമ്മൾക്ക് അറിയാൻ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റാഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കും വാട്ട്സ്ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താൻ കഴിയും.
അതേസമയം എല്ലാ ഫോളോവേർസിനും ഇക്കാര്യം അറിയാൻ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്ട് വഴി ഒരിക്കല്‍ ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ ഈ സംവിധാനമെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാമിലുണ്ടാകുമെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments