Latest NewsIndiaInternational

ഡോക്ലാം വിഷയം ; വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന

ബീജിംഗ്: ഡോക്ലാം വിഷയത്തിൽ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. “ഡോക്ലാമിന്റെ അവകാശം തങ്ങള്‍ക്ക് തന്നെയാണ്. അവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് സൈനികരുടെയും പ്രദേശ വാസികളുടെയും ഉയര്‍ന്ന ജിവിത നിലവാരത്തിനുമാണെന്നതിനാല്‍ നീതിയുക്തമാണെന്നു” ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ്. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഡോക്ലാം തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ചൈന പ്രതികരണവുമായി രംഗത്ത് എത്തിയത്.

ഇന്ത്യയ്ക്ക് ഭീഷണിയായേക്കാവുന്ന നിര്‍മ്മാണങ്ങളുടെ വിശദാംശങ്ങൾ ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹ ദൃശ്യങ്ങളിലാണ് ഉള്ളത്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴ് ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്. ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് സൂചന.

ചൈനയില്‍ നിന്നുള്ള ഏത് അടിയന്തര നീക്കവും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. നിലവില്‍ ചൈനയുടെ ഭാഗത്തുനിന്ന് കാര്യമായ ഭീഷണിയില്ല.ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി സേനകള്‍ തമ്മില്‍ നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സേന ഒരുങ്ങിയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും . അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടുമെത്തിയാല്‍ നേരിടാന്‍ തയ്യാറാണെന്നും റാവത്ത് അറിയിച്ചു.

Read also ; ഡോക്ലാം സംഘര്‍ഷം യുദ്ധമാകാമെന്ന് യു.എസ് റിപ്പോര്‍ട്ട്‌.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button