വാഷിങ്ടണ്‍: സിക്കിം അതിര്‍ത്തിയിലെ ഡോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുറന്ന യുദ്ധമാകാമെന്ന് യു.എസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തരമൊരു സാഹചര്യം ഇരു രാജ്യങ്ങളുമായി ഉണ്ടായാല്‍ അമേരിക്ക ഇന്ത്യയുമായിട്ടാകും സഹകരിക്കുക. അത് ചൈനക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രദേശത്തെ പ്രശ്നം ഇരുവരും ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാന്നു യു.എസ് നയം. അതുകൊണ്ടുതന്നെ വിഷയത്തില്‍ ഇതുവരെയും നിക്ഷ്പക്ഷമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ഇന്ത്യയും ചൈനയുമായുള്ള പ്രശ്നം ഗുരുതരമായാല്‍ അത് ദക്ഷിണേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമായി മാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments