കണ്ണൂർ ; വിവാഹത്തിന് വിസമ്മതിച്ച അമ്മയെയും യുവതിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. തളിയില്‍ സ്വദേശിയായ രഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പരയ്യന്നൂര്‍ രാമന്തളി ചിറ്റടിയില്‍ ആണ് സംഭവം. കുത്തേറ്റ യുവതിയെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന രഞ്ജിത്തിന്റെ ആവശ്യം പെണ്‍കുട്ടിയുടെ വീട്ടുകാർ എതിർത്തു. ഇതിൽ പ്രകോപിതനായ രഞ്ജിത്ത് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ യുവതിയും അമ്മയും ഇപ്പോൾ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Read also ; ശിവസേന നേതാവ് കുത്തേറ്റുമരിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments