Latest NewsKeralaNews

ആലപ്പുഴയിൽ കാവൽക്കാർ കഴുകന്മാരാകുന്നു – ബി.ജെ.പി

ആലപ്പുഴആലപ്പുഴയിൽ നീതിയുടെ കാവൽക്കാരാകേണ്ടവർ കഴുകന്മാരാകുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ പീഢനത്തിൽ പ്രതികളാണെന്നത് ഇതാണ് കാണിക്കുന്നത്. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് സ്ത്രീ പീഡനത്തിന് ഇവർ കൂട്ട് നിൽക്കുമ്പോൾ കാക്കി ഇട്ടവൻ കള്ളനാകുന്ന കാലത്തേക്ക് നാട് പോയിക്കൊണ്ടിരുന്നു. ജില്ലയിലെ മന്ത്രിമാർ ആരും പീഢനം നടന്ന കുട്ടിയുടെ വീടോ, ബന്ധുക്കളെയോ സന്ദർശിക്കാഞ്ഞത് നീതികേടാണ്. സർക്കാർ ഇരകൾക്കൊപ്പമല്ല പ്രതികൾക്കൊപ്പമാണ് എന്നതിന് ഇത് തെളിവാണ് അദ്ദേഹം പറഞ്ഞു.

ആലപ്പുഴ മംഗലം വാർഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്നവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസ് അന്വേഷണം ഉന്നതതല പോലീസ് സംഘം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാരാരിക്കുളം പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. രക്ഷകരാകേണ്ടവർ ശിക്ഷകരാകുന്നത് നാടിനു തന്നെ നാണക്കേടാണെന്നും കാക്കിയിട്ട പീഢന വീരന്മാരെ സംരക്ഷിക്കാൻ മറ്റുള്ളവർ തുനിഞ്ഞാൽ അവരും നാറുമെന്നത് മറക്കണ്ട എന്നും സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റു പോലീസുകാർക്ക് ഇവർ അപമാനമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ജി. വിനോദ് കുമാർ പറഞ്ഞു.

പീഢനം വെളിച്ചത്തുകൊണ്ടുവന്ന മംഗലം വാർഡ് കൗൺസിലർ ജോസ് ചെല്ലപ്പനെ ജില്ലാ പ്രസിഡന്റ് കെ.സോമൻ ആദരിച്ചു.

ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗങ്ങളായ ആർ.ഉണ്ണികൃഷ്ണൻ, അഡ്വ. രൺജിത് ശ്രീനിവാസ്,മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാർ, രേണുക,ജ്യോതി രാജീവ്, ബിന്ദു വിലാസൻ, സി.പി.മോഹനൻ, മോർച്ച ഭാരവാഹികളായ കെ.എൻ.പദ്മകുമാർ, സുമ ചന്ദ്ര ബാബു, റ്റി.സി. രഞ്ചിത്ത്, പി.കെ. ഉണ്ണികൃഷ്ണൻ,അലോഷ്യസ് അറയ്ക്കൽ,ആന്റണി ജോസഫ്, മെമ്പർമാരായ രെജികുമാർ, സി.പി.മനോഹരൻ എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button