Latest NewsNewsIndia

അപകട സെല്‍ഫികള്‍ അവസാനിക്കുന്നില്ല; 30കാരിക്കും മകനും നദിയില്‍ വീണ് ദാരുണാന്ത്യം

ഒഡീസ: സെല്‍ഫി പകര്‍ത്തുമ്പോഴുള്ള അപകടങ്ങളില്‍ പെട്ട് ജീവന്‍ പൊലിയുന്നവരുടെ വാര്‍ത്ത പലപ്പോഴും പുറത്ത് വരാറുണ്ട്. എന്നിരുന്നാലും അപകടകരമായ സെല്‍ഫികള്‍ എടുക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ആരും തയ്യാറാവുന്നില്ല. ഇത്തരത്തില്‍ വീണ്ടും സെല്‍ഫി അപകടത്തിന്റെ വാര്‍ത്ത പുറത്ത് എത്തിയിരിക്കുകയാണ്.

30കാരിയും അഞ്ച് വയസുകാരന്‍ മകനുമാണ് അപകടകരമായ സെല്‍ഫിയുടെ ഏറ്റവും പുതിയ ഇരകളായത്. ഒഡീസയിലെ റായഗാഡ ജില്ലയിലാണ് സംഭവം. 30കാരിയായ ശാന്തിയും അഞ്ച് വയസുകാരന്‍ മകന്‍ അഖിലും സെല്‍ഫി എടുക്കുന്നതിനിടെ നദിയിലേക്ക് വീഴുകയായിരുന്നു. നഗാബലി നദിയിലാണ് അപകടം ഉണ്ടായത്.

നദിയുടെ സമീപമുള്ള പാലത്തില്‍ നിന്നാണ് ഇവര്‍ ആദ്യം സെല്‍ഫി പകര്‍ത്തിയത്. പിന്നീട് പാലത്തില്‍ നിന്നും ഇറങ്ങി നദിക്ക് സമീപമുള്ള പാറക്കെട്ടില്‍ കയറി ഇരുവരും സെല്‍ഫി പകര്‍ത്തുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ഇരുവരും നദിയിലേക്ക് വീഴുകയായിരുന്നു.

നദിയില്‍ പെട്ട ശാന്തിയുടെ മൃതദേഹം കണ്ടെടുത്തു. ഇവരുടെ മകന്‍ അഖിലിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button