ന്യൂഡല്‍ഹി: സെല്‍ഫി അപകട മേഖല കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം . രാജ്യത്ത് സെല്‍ഫി അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടസാധ്യതാ മേഖലകള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. സെല്‍ഫി എടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ ലോക്‌സഭയെ അറിയിച്ചതാണിത്.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍വെച്ച് സെല്‍ഫിയെടുക്കുമ്പോള്‍ അപകടമുണ്ടാകുന്നത് പതിവാകുന്നു. അതിനാല്‍, സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിനോദസഞ്ചാരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സെല്‍ഫി നിരോധിത മേഖല ായി പ്രഖ്യാപിക്കുക അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ എടുക്കേണ്ടത് അവരുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. അപകടസാധ്യതാ മേഖലയെന്നുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവ നടപ്പാക്കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു
Post Your Comments