കൊച്ചി: തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. മനപ്പൂര്‍വ്വമുള്ള കയ്യേറ്റമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. 3 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണം.
തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദ്ദേശം. കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനു ശേഷം കക്ഷികളെ വിളിച്ചുവരുത്തി വിശദീകരണം തേടാനും കോടതി നിര്‍ദ്ദേശിച്ചു.
കായല്‍കയ്യേറ്റ കേസില്‍ നേരത്തേ കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹരജി ഹൈകോടതി തള്ളുകയും ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments